തിരുവനന്തപുരം: കേന്ദ്ര സർക്കാരിന് കീഴിലുള്ള കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയില്‍ (ഐഎച്ച്എംസിടി) ജോലി ഒഴിവ്.
ലോവർ ഡിവിഷൻ ക്ലർക്ക് (എല്‍ഡിസി) തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ച്. ആകെ രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിശദാംശങ്ങള്‍ നോക്കാം
ലോവർ ഡിവിഷൻ ക്ലക്ക്-
രണ്ട് ഒഴിവുകളില്‍ ഒന്ന് പൊതുവിഭാഗത്തിനും മറ്റൊന്ന് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന (ഇ ഡബ്ല്യു എസ്) വിഭാഗത്തിനും വേണ്ടിയുള്ളതാണ്.
ഹയർസെക്കൻ്ററിയാണ് അപേക്ഷിക്കാനുള്ള യോഗ്യത. കമ്പ്യൂട്ടറില്‍ പ്രവൃത്തിപരിചയം വേണം. മിനിറ്റില്‍ 40 വാക്ക് ടൈപ്പിങ് വേഗവും ആവശ്യമാണ്. കംമ്പ്യൂട്ടർ ആപ്ലിക്കേഷനില്‍ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. 18 നും 28 നും ഇടയില്‍ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. ജനറല്‍ കാറ്റഗറിയില്‍ വരുന്നവർക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. എസ് സി / എസ് ടി വിഭാഗങ്ങള്‍ക്ക് 300 രൂപയും നല്‍കണം. സംവരണ വിഭാഗത്തില്‍ പെടുന്ന വിരമിച്ച സൈനികർക്ക് ഫീസ് ഇളവ് ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 19000 മുതല്‍ 63200 രൂപ വരെയാണ് ശമ്പളം ലഭിക്കുക. കൂടുതല്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് https://cmd.kerala.gov.in/wp-content/uploads/2026/11/Corrigendum-IHMCT-LDC-Recruitment-Notification.pdf
എംജി യൂനിവേഴ്സിറ്റില്‍ ജോലി ഒഴിവ്
ഐടി/കമ്പ്യൂട്ടർ സയൻസില്‍ ബിരുദം (ബി.എസ്സി) അല്ലെങ്കില്‍ ബി.സി.എ, എം.സി.എ, കമ്പ്യൂട്ടർ സയൻസ്/ഐടി/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം (എം.എസ്സി) അല്ലെങ്കില്‍ എൻജിനീയറിങ് ബിരുദം (ബി.ഇ/ബി.ടെക്) അല്ലെങ്കില്‍ ഡിപ്ലോമയാണ് യോഗ്യത.
യി , ലാറവെല്‍ , കോഡ്ഇഗ്നൈറ്റർ എന്നിവയുള്‍പ്പെടെയുള്ള പിഎച്ച്പി വെബ് ഫ്രെയിംവർക്കുകളില്‍ അറിവ് ഉണ്ടായിരിക്കണം.
സിഎസ്എസ്3, ജാവാസ്ക്രിപ്റ്റ്, എച്ച്ടിഎംഎല്‍5 എന്നിവയുള്‍പ്പെടെയുള്ള ഫ്രണ്ട്-എൻഡ് സാങ്കേതികവിദ്യകളില്‍ അറിവുണ്ടായിരിക്കമം.
ഒബ്ജക്റ്റ് ഓറിയന്റഡ് പിഎച്ച്പി പ്രോഗ്രാമിങ്ങിലുള്ള ധാരണയും മൈഎസ്ക്യുഎല്‍, മരിയ ഡിബി, എംഎസ്എസ്ക്യുഎല് എന്നിവയിലുള്ള പ്രവൃത്തിപരിചയവും കൂടാതെ കോഡ് ഒപ്റ്റിമൈസേഷനിലുള്ള അറിവും ആവശ്യമാണ്.
ഏതെങ്കിലും സാങ്കേതിക സർട്ടിഫിക്കേഷനുകള്‍ ഉണ്ടെങ്കില്‍ അത് അധിക യോഗ്യതയായി പരിഗണിക്കും.
ഡോക്കർ, വെർച്വലൈസേഷൻ, കണ്ടെയ്നറൈസേഷൻ എന്നിവയില്‍ പ്രവർത്തിച്ച പരിചയം അധിക യോഗ്യതയായി കണക്കാക്കും.
കുറഞ്ഞത് ആറ് വർഷത്തെ പ്രവൃത്തിപരിചയം വേണം. ഇതില്‍ രണ്ട് വർഷം സീനിയർ തസ്തികയില്‍ പ്രവർത്തിച്ചതായിരിക്കണം. 50000 ആണ് ശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 28 ആണ്. അപേക്ഷിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും https://www.mgu.ac.in/uploads/2026/11/85177-AD_A4-3-2026-AD_A_4.pdf?x76680






