ഡൽഹി : ജന്തർ മന്തറിലെ വിലക്കിന് പിന്നാലെ ഡൽഹിയിൽ പ്രതിഷേധിക്കാൻ ഇടമില്ലാതെ സംഘടനകൾ. പതിനഞ്ചിലധികം പ്രതിഷേധങ്ങളാണ് ജന്തർ മന്തറിൽ നിന്ന് മാറ്റിയത്. എൽപിജി വിതരണ സംഘടന, ജാട്ട് മഹാസഭ, മണിപ്പൂർ നാഗാ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധങ്ങൾ റദ്ദാക്കി.
നിലവിൽ പ്രതിഷേധങ്ങൾ നടത്താനായി അനുമതിയുള്ള മൂന്ന് സ്ഥലങ്ങളിലേക്ക് എത്തിപ്പെടുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതേസമയം, ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ജന്തർ മന്തറിനെ ഔദ്യോഗിക സമരവേദികളുടെ പട്ടികയിൽ നിന്ന് ഡൽഹി പൊലീസ് ഒഴിവാക്കിയത് 2026 ഒക്ടോബറിൽ ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച സമിതിയുടെ ശിപാർശകളെ തുടർന്നാണ്.
തുടർച്ചയായുള്ള പ്രതിഷധങ്ങളും ക്രമസമാധാന പ്രശ്നങ്ങളും സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്താണ് ജന്തർ മന്തർ ഇനി മുതൽ സമരവേദിയായി അനുവദിക്കേണ്ടതില്ലെന്ന് അധികൃതർ തീരുമാനിച്ചത്.






