തിരുവനന്തപുരം: രജനികാന്തിനെ നായകനാക്കി നെല്സണ് ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ' ജയിലർ 2' പ്രേക്ഷകർ ഏറ്റെടുത്തതിന് പിന്നാലെ ചർച്ചയായി ചിത്രത്തിൻ്റെ ആദ്യ ഷോയിലെ കളക്ഷൻ.
ആദ്യ ഷോയില് തന്നെ 13.13 കോടി രൂപ കളക്ഷൻ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്. ഇതോടെ ചിത്രത്തിന്റെ ആകെ കളക്ഷൻ 15.49 കോടി രൂപയായി ഉയർന്നു. നിലവില് 3,878 ഷോകളിലായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
2,550 ഷോകളില് നിന്ന് 10.96 കോടി രൂപ കളക്ഷൻ നേടിയ തമിഴ് പതിപ്പ് തന്നെയാണ് മുന്നില്. തെലുങ്ക് പതിപ്പ് 755 ഷോകളില് നിന്ന് 1.92 കോടി രൂപ നേടിയപ്പോള് ഹിന്ദി പതിപ്പ് 548 ഷോകളില് നിന്ന് 22 ലക്ഷം രൂപയും നേടി. കന്നഡ പതിപ്പ് 25 ഷോകളില് നിന്ന് 3 ലക്ഷം രൂപയാണ് സ്വന്തമാക്കിയത്
റിലീസിന് മുൻപ് തന്നെ ‘ജയിലർ 2’ മികച്ച അഡ്വാൻസ് ബുക്കിംഗ് നേടിയിരുന്നു. 17,615 ഷോകളിലായി 19.60 ലക്ഷം ടിക്കറ്റുകള് വിറ്റഴിക്കപ്പെട്ട് 41.48 കോടി രൂപ നേടാനായിയെന്നാണ് റിപ്പോർട്ട്.
ആഗോളതലത്തില് ഏകദേശം 604.50 കോടി രൂപ നേടിയ ‘ജയിലർ’ ചിത്രത്തിന്റെ ഒന്നാം ഭാഗവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.






