കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ആവശ്യമായ പ്രധാന പോഷകമാണ് അയോഡിൻ.
തൈറോയ്ഡ് ഹോർമോണുകളുടെ ഉല്‍പ്പാദനത്തിന് അത്യന്താപേക്ഷിതമായ ഈ ധാതു ശരീരത്തിന്റെ വളർച്ച, മെറ്റബോളിസം, തലച്ചോറിന്റെ വികാസം എന്നിവയില്‍ നിർണായക പങ്കുവഹിക്കുന്നു.
കുട്ടികളില്‍ അയോഡിന്റെ കുറവുണ്ടാകുന്നത് തൈറോയ്ഡ് ഗ്രന്ഥി വീക്കം (ഗോയിറ്റർ), വളർച്ചാ മുരടിപ്പ്, പഠനശേഷിയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമായേക്കാം. ഗുരുതരമായ കുറവ് തലച്ചോറിന്റെ വികാസത്തെയും ബാധിക്കാം. കുട്ടികളിലെ അയോഡിൻ കുറവ് തിരിച്ചറിയാൻ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ശരീരത്തിന് ആവശ്യമായ അളവില്‍ ഈ ധാതു ലഭിക്കാതെ വരുമ്പോഴാണ് അയഡിൻ കുറവ് (അയഡിൻ ഡെഫിഷ്യൻസി) ഉണ്ടാകുന്നത്. അയഡിൻ ചേർത്ത ഉപ്പ്, കടല്‍ വിഭവങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയില്‍ ഇത് അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ദിവസവും ചെറിയ അളവില്‍ അയഡിൻ ആവശ്യമാണ്. ആവശ്യത്തിന് അയഡിൻ ലഭിക്കാതെ വരുമ്പോള്‍, തൈറോയ്ഡ് ഗ്രന്ഥിക്ക് ഹോർമോണ്‍ ഉല്‍പ്പാദിപ്പിക്കാൻ ബുദ്ധിമുട്ട് നേരിടുന്നു. ഇത് ക്രമേണ ക്ഷീണം മുതല്‍ ഗുരുതരമായ വികാസ പ്രശ്നങ്ങള്‍ വരെയുള്ള പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.
കുട്ടികളിലും കൗമാരക്കാരിലും ഈ പോഷകക്കുറവിന്റെ ആഘാതം വളരെ വലുതാണ്. അയഡിന്റെ കുറവുള്ള കുട്ടികളില്‍ തൈറോയ്ഡ് ഗ്രന്ഥി വീർക്കുന്ന അവസ്ഥ (ഗോയിറ്റർ), വളർച്ചാ മുരടിപ്പ്, പഠനത്തില്‍ പിന്നാക്കം നില്ക്കുക, തലച്ചോറിന്റെ വികാസത്തെ ബാധിക്കുന്നതിലൂടെ ബുദ്ധിശക്തിയില്‍ (IQ) സ്ഥിരമായ കുറവ് വരിക തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടേക്കാം.
ഗുരുതരമായ സാഹചര്യങ്ങളില്‍, ഇത് 'ക്രെറ്റിനിസം' (ജന്മനാ ഉണ്ടാകുന്ന ഹൈപ്പോതൈറോയിഡിസം) എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. അമിതമായ ക്ഷീണം, പഠനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ എന്നിവ അനുഭവപ്പെടാം. ഇവ പലപ്പോഴും കൗമാരപ്രായത്തില്‍ സാധാരണയായി കണ്ടുവരുന്ന പ്രശ്നങ്ങളാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നിരുന്നാലും, ഇത്തരം ലക്ഷണങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
കുട്ടികളിലെ അയോഡിൻ്റെ കുറവ് ഉണ്ടെങ്കില്‍ പ്രകടമാകുന്ന ചില ലക്ഷണങ്ങള്‍
1. ശാരീരിക വളർച്ചയിലെ കാലതാമസം
2.തൈറോയ്ഡ് ഗ്രന്ഥിയുടെ വലുതാകല്‍ (ഗോയിറ്റർ)
3. ക്ഷീണവും തളർച്ചയും
4. വൈജ്ഞാനികവും പഠനസംബന്ധവുമായ പ്രശ്നങ്ങള്‍
5. ചർമ്മം, മുടി, നഖം എന്നിവയിലുണ്ടാകുന്ന മാറ്റങ്ങള്‍
6. ശരീരഭാരത്തിലും മെറ്റബോളിസത്തിലുമുള്ള മാറ്റങ്ങള്‍
7. മാനസികാവസ്ഥയിലും പെരുമാറ്റത്തിലുമുള്ള മാറ്റങ്ങള്‍






