ബ്യൂനസ് അയേഴ്സ്: കോസ്റ്ററിക്കയുമായുള്ള സൗഹൃദമത്സരത്തില്‍ അർജൻ്റീനയ്ക്ക് മിന്നും ജയം. ഏഴ് ഗോളിനാണ് അർജൻ്റീനയുടെ ജയം.
മെസി ഇറങ്ങാത്ത മത്സരത്തില്‍ കോസ്റ്ററിക്കയ്ക്ക് ഒരു ഗോള്‍ പോലും തിരിച്ചടിക്കാൻ സാധിച്ചിരുന്നില്ല. മൂന്ന് താരങ്ങള്‍ ഇരട്ട ഗോളുകള്‍ നേടി. നിക്കോ പാസ്, ജൂലിയൻ അല്‍വാരസ്, ഫ്രാങ്കോ മസ്റ്റാന്റുവാനോ എന്നിവരാണ് രണ്ട് ഗോളുകള്‍ വീതം നേടിയത്.
മാക് അലിസ്റ്ററാണ് അടുത്ത ഗോള്‍ നേടിയത്. കളിയുടെ എട്ടാം മിനുട്ടിലാണ് ആദ്യ ഗോള്‍ പിറന്നത്. മെസിയുടെ പത്താം നമ്പർ ജേഴ്സി ധരിച്ചെത്തിയ നിക്കോ പാസ് ആണ് ആദ്യം എതിരാളികളുടെ വല കുലുക്കിയത്.
സൗഹൃദ മത്സരത്തില്‍ ഇക്വഡോറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ കോസ്റ്ററിക്കയ്ക്ക് പക്ഷെ അർജൻ്റീനയെ പിടിച്ച് കെട്ടാൻ ആയില്ലെന്ന് മാത്രമല്ല ഏഴു ഗോളുകള്‍ സ്വന്തം വലയിലേക്ക് ഏറ്റുവാങ്ങേണ്ടിയും വന്നു. ആദ്യപകുതിയില്‍ നാല് ഗോളും രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകളുമാണ് അർജൻ്റീന നേടിയത്.






