ഡൽഹി: ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഡൽഹിയിലെ ജന്തർ മന്തറിനെ ബിനാലെ വേദിയായി തെരഞ്ഞെടുത്ത് കേന്ദ്രസർക്കാർ.
സംസ്കാരിക മന്ത്രാലയം നടത്തുന്ന ഇന്ത്യ ബിനാലെയ്ക്കാണ് ജന്തർ മന്തർ വേദിയാവുക. സി ജെ പി സമര പ്രഖ്യാപനത്തിന് പിന്നാലെ ഈ മാസം 12 ന് ഡൽഹി പൊലീസ്, ജന്തർ മന്തറിനെ സമരകേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കിയിരുന്നു.
ഡിസംബർ 4 ന് തുടങ്ങുന്ന ഇന്ത്യ ബിനാലെയില്‍ കുത്തബ് മിനാറടക്കം മറ്റ് ചരിത്ര സ്മാരകങ്ങളും വേദികളാകും. 2023 ല്‍ നടന്ന ഇന്ത്യ ബിനാലെയ്ക്ക് ചെങ്കോട്ടയായിരുന്നു വേദി.
ഇത്തവണ 20 രാജ്യങ്ങളിലെ കലാകാരൻമാരെ പങ്കെടുപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു.
രാജ്യ തലസ്ഥാനത്ത് നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ നിയന്ത്രിക്കാനും തടയാനും ലക്ഷ്യമിട്ട് സുപ്രധാന നീക്കവുമായാണ് ഡൽഹി പൊലീസ്, പതിറ്റാണ്ടുകളായി ഡൽഹിയിലെ സമരകേന്ദ്രമായിരുന്ന ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ജന്തർ മന്തറിന് പകരം പ്രക്ഷോഭങ്ങള്‍ക്കായി ഡൽഹിയില്‍ മൂന്ന് കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്.






