ചെറുതോണി : വന്യജീവി ആക്രമണത്തിന്റെ പേരിൽ ജനങ്ങളുടെ മൗലിക അവകാശം നിഷേധിച്ചുകൊണ്ടുള്ള ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ കരിനിയമങ്ങൾ അനുവദിക്കുകയില്ലെന്ന് എൻസിപി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് അഡ്വ: കെ ആർ രാജൻ.
ജനങ്ങളെ സംരക്ഷിക്കാനെന്ന പേരിൽ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും വന്യജീവികളെ സംരക്ഷിക്കുകയും ചെയ്യുന്നത് യു ഡി എഫ് ഗവൺമെൻ്റിൻ്റെ ജനദ്രോഹ നടപടികളുടെ ഏറ്റവും നല്ല ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
ചെറുതോണിയിൽ എൻസിപി സംഘടിപ്പിച്ച സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.ആർ. രാജൻ.
ജില്ലാ പ്രസിഡൻ്റ് അരുൺ പി മാണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറിമാരായ സിനോജ് വളളാടി, ടി പി വർഗീസ്, ഡോ.കെ സോമൻ, ജില്ലാ വൈസ് പ്രസിഡണ്ട് ടി പി രാജപ്പൻ, എൻ എൽ സി സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ബേബി, സംസ്ഥാന എക്സിക്യൂട്ടീവ്അംഗം മനോജ് കൊച്ചുപറമ്പിൽ, ഇ എസ് മനു, വി ജെ അഭിലാഷ്,അഖിൽ കെ എസ് എന്നിവർ പ്രസംഗിച്ചു.






