ഇടുക്കി: ഉപ്പുതറ പരപ്പില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.
ഇന്നലെ രാത്രി ഒരുമണിയോടെയായിരുന്നു അപകടം.
പരപ്പില്‍ മലയോര ഹൈവേയിലാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ബൈക്ക് സ്ഥലത്തെ ബസ് സ്റ്റോപ്പിന് സമീപത്തെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ആലടി സ്വദേശികളായ നോയല്‍ തോമസ് (18), മേരികുളം സ്വദേശി സാനിഫ് സലീം (19) എന്നിവരാണ് മരിച്ചത്.
സാനിഫ് സലീം നോയലിനെ കൂട്ടി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
സംഭവസ്ഥലത്തിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ഉടൻ സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഇവിടെയെത്തുംമുൻപ് ഇരുവരും മരിച്ചു.






