കൊല്ലം: ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷത്തിന്റെ ഭാഗമായി മൂന്ന് താലൂക്കുകൾക്ക് പ്രാദേശിക അവധി അനുവദിച്ച് സംസ്ഥാന സർക്കാർ .
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര
എന്നീ താലൂക്കുകൾക്കാണ് നാളെ ( സെപ്റ്റംബർ 23-ന്) പ്രാദേശിക അവധി അനുവദിച്ചത്.
കായംകുളം എംഎൽഎയും സഹകരണ-എക്സൈസ് വകുപ്പ് മന്ത്രിയുമായ എം. ലിജുവിന്റെ ഇടപെടലിനെ
തുടർന്നാണ് മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ആഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന കെട്ടുകാഴ്ചയും എഴുന്നള്ളിപ്പും തടസ്സമില്ലാതെ നടത്തുന്നതിനായി കൃഷ്ണപുരത്തെ
19 ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി യുജി കേബിളുകൾ സ്ഥാപിക്കുന്ന നിർമാണ പ്രവർത്തനങ്ങളും മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പൂർത്തിയായി വരികയാണ്.






