കൊച്ചി : വക്കഫ് ബോർഡിന്റെ പ്രവർത്തനം മരവിപ്പിച്ച് കേരള ഹൈക്കോടതി. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോൺ ജോർജ് സമർപ്പിച്ച ഹർജിയിലാണ് കേരള ഹൈക്കോടതി നിർണായക ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
കേന്ദ്ര വഖഫ് നിയമത്തിന്റെ വ്യവസ്ഥകൾക്ക് അനുസൃതമായല്ല നിലവിലുള്ള കേരള വഖഫ് ബോർഡ് രൂപീകരിച്ചിരിക്കുന്നതെന്ന ഷോൺ ജോർജ് ഉന്നയിച്ച വാദം പ്രഥമദൃഷ്ട്യാ പരിഗണിച്ചാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
കേസ് ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അതുവരെ വഖഫ് ബോർഡിന്റെ ഭരണപരമായ ചുമതല വഖഫ് വകുപ്പ് കൈകാര്യം ചെയ്യുന്ന വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരിക്കും നിർവഹിക്കുക.
ഇതോടെ നിലവിലുള്ള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിക്കപ്പെട്ടിരിക്കുകയാണ്. കേന്ദ്ര വഖഫ് നിയമത്തിന്റെ വ്യവസ്ഥകൾ പാലിച്ചുകൊണ്ടുള്ള ഭരണസംവിധാനം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഈ ഉത്തരവ് വ്യക്തമാക്കുന്നതാണെന്ന് ഷോൺ ജോർജ് പ്രതികരിച്ചു.






