കോട്ടയം: കോട്ടയത്തിന്റെ മണ്ണില്‍ നൂറ്റാണ്ടുകളായി നടത്തപ്പെടുന്ന സംക്രമ വാണിജ്യ മഹോല്‍സവം സംക്രാന്തിയില്‍ ജൂലൈ 16, 17 (മിഥുന മാസം 32, കര്‍ക്കിടകം 1) എന്നീ തീയതികളില്‍ നടത്തും. ഇതിനോടനുബന്ധിച്ച് കോട്ടയം നഗരസഭയുടെ ആഭിമുഖ്യത്തില്‍ നാളെ (ജൂലൈ 16 ) മൂന്ന് മണിക്ക് സംക്രാന്തി എ കെ ടി എ ഹാളില്‍ നടക്കുന്ന കര്‍ഷക സെമിനാര്‍ ജലവിഭവ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് 5 ന് (ഓള്‍ഡ് എം.സി റോഡിന്റെ സൈഡ്) നഗരസഭാദ്ധ്യക്ഷന്‍ എം.പി സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനം കേരള നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വ്വഹിക്കും.
മുഖ്യ പ്രഭാഷണണവും ആദരിക്കല്‍ ചടങ്ങും ഏറ്റുമാനൂറിന്റെ എം.എല്‍.എ നാട്ടകം സൂരേഷ് നിര്‍വ്വഹിക്കുo.






