കൊച്ചി: ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേർക്ക് ഭക്ഷ്യ വിഷബാധ. കൊച്ചി കതൃക്കടവിലെ അല്‍ റഹീം റസ്റ്റോറന്റിലായിരുന്നു സംഭവം.
ഈ മാസം പത്തിനാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. കുഴിമന്തി കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട അൻപതോളം പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.
ഇന്നലെയാണ് സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി ലഭിച്ചത്. പരാതിക്ക് പിന്നാലെ പരിശോധന നടത്തുകയും ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു.
ഇന്നുരാവിലെ ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഭക്ഷണത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതായി അധികൃതർ അറിയിച്ചു.






