തിരുവനന്തപുരം: മൃഗശാലയിൽ കുരങ്ങ് കൂട്ടിൽ നിന്ന് പുറത്ത് ചാടി. പുറത്ത് ചാടിയത് ഹനുമാൻ കുരങ്ങ്.
നിലവിൽ കുരങ്ങ് മൃഗശാല വളപ്പിലെ മരത്തിലുണ്ടെന്ന് അധികൃതരുടെ വിശദീകരണം.
സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് മൃഗശാല അധികൃതർ പറഞ്ഞു.
ഹനുമാൻ കുരങ്ങ് മൃഗശാലയ്ക്ക് പുറത്തു പോയിട്ടില്ലെന്ന് സൂപ്രണ്ട് അനിൽകുമാർ പറഞ്ഞു.






