കോഴിക്കോട് :കുന്ദമംഗലത്ത് ആട്ടിൻക്കൂട്ടിൽ സൂക്ഷിച്ച ഹാൻസ് പിടികൂടി. കുന്ദമംഗലം പതിമംഗലത്താണ് വീട്ടിലെ ആട്ടിൻക്കൂട്ടിൽ നിന്നും ഹാൻസ് കണ്ടെത്തിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ ഡാൻസാഫും കുന്ദമംഗലം പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ആട്ടിൻക്കൂട്ടിൽ ചാക്കിൽ സൂക്ഷിച്ച 560 പേക്കറ്റ് ഹാൻസ് ആണ് കണ്ടെത്തിയത്.
പതിമംഗലം നെല്ലിക്കപറമ്പിൽ അബുവാണ് അറസ്റ്റിലായത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് കൈമാറുന്നതിനാണ് ഇയാൾ ഹാൻസ് എത്തിച്ചത്. പോലീസിന്റെ കണ്ണ് വെട്ടിക്കുന്നതിനാണ് വീട്ടിനുള്ളിൽ സൂക്ഷിക്കാതെ വീട്ടിന് പുറത്തുള്ള ആട്ടിക്കൂട്ടിൽ സൂക്ഷിച്ചത്.
പിടിച്ചെടുത്ത ഹാൻസ് കുന്ദമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.






