മലപ്പുറം: ഹജ്ജ് തീർത്ഥാടനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി നാളെ വരെ നീട്ടിയതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.
തീർത്ഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള കമ്പ്യൂട്ടറൈസ്ഡ് നറുക്കെടുപ്പ് 30ന് രാവിലെ 11ന് മുംബൈ ഹജ്ജ് ഹൗസിൽ നടക്കും.
ഇത് www.hajcommittee.gov.in ൽ തത്സമയം കാണാം.
തിരഞ്ഞെടുക്കപ്പെട്ടവർ, വെയിറ്റിംഗ് ലിസ്റ്റിലുള്ളവർ എന്നിവരെക്കുറിച്ച് വെബ്സൈറ്റിൽ ലഭ്യമാക്കും. അപേക്ഷകർക്ക് എസ്.എം.എസ് വഴിയും സന്ദേശം ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന തീർത്ഥാടകർ ആദ്യ ഗഡുവായ 1,52,300 രൂപ ആഗസ്റ്റ് 10നകം അടയ്ക്കണം.
വെബ്സൈറ്റിൽ പാസ്പോർട്ട് നമ്പർ നൽകി കവർ നമ്പർ വിവരം പരിശോധിക്കാനും കഴിയും.






