വൈക്കം : വൈക്കം താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രിയെത്തുമെന്ന് വിവരം. നിലവിൽ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ കെ ബിനിമോന് എംഎല്‍എ അടിയന്തിരയോഗം വിളിച്ചു. പുതുക്കിയ കരാര്‍പ്രകാരം സെപ്റ്റംബര്‍ 30നകം പണികള്‍ പൂര്‍ത്തീകരിക്കണമെന്ന് എംഎല്‍എ നിര്‍ദ്ദേശിച്ചു.
ആരോഗ്യ മന്ത്രി കെ മുരളീധരന് ആശുപത്രി സന്ദര്‍ശിച്ച് കെട്ടിടം പണി വിലയിരുത്തുന്നതാണെന്നും അതുകൊണ്ട് പണികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. 2021ല്‍ തുടങ്ങിയ കെട്ടിടം പണിക്ക് 47.13 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പണികള്‍ 90 ശതമാനം പൂര്‍ത്തിയായെന്നും ഇനിയുള്ളത് സിവില്‍, ഇലക്ര്ടിക്കല്‍ ജോലികളാണെന്നും കോണ്ട്രാക്ടര് യോഗത്തില്‍ പറഞ്ഞു.
എന്നാല്‍ പണികള്‍ പൂര്‍ത്തിയാക്കാന്‍ അല്പം കൂടി സാവകാശം നല്കണമെന്നുള്ള അഭ്യര്‍ത്ഥന അംഗീകരിക്കാനാവില്ലെന്നും രണ്ടുവട്ടം ഇതിന് മുമ്പ് സമയം നീട്ടിക്കൊടുത്തിട്ടുള്ളതാണെന്നും എംഎല്‍എ യോഗത്തെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ പഴയ കെട്ടിടം പൊളിച്ചു നീക്കുന്നത് സംബന്ധിച്ച് ഹൗസിംഗ് ബോര്‍ഡ് അധികാരികളെ വിവരം ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.






