തൃശൂർ : ഓണത്തിരക്ക് പ്രമാണിച്ച് ഗുരുവായൂരിൽ ഇന്ന് മുതൽ ദർശനത്തിന് നിയന്ത്രണം. ഇന്ന് മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ വിഐപി ദർശനമോ സ്പെഷ്യൽ ദർശനമോ ഉണ്ടാകില്ല.
വരി നിൽക്കുന്നവർക്കും 1000 രൂപയുടെ നെയ് വിളക്ക് എടുക്കുന്നവർക്കും മാത്രമേ ദർശനം നടത്താൻ കഴിയൂ. 28ആം തീയതി വരെയാണ് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം ക്ഷേത്രത്തിൽ സെപ്റ്റംബർ മാസത്തെ വെർച്വൽ ക്യൂ സ്ലോട്ടുകൾ അനുവദിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 8 സ്ലോട്ടുകളിലായി ദിവസം 2400 പേർക്ക് വെർച്വൽ ക്യൂ ദർശനം ലഭിക്കും.
വെർച്വൽ ക്യൂ സ്ലോട്ടുകൾക്കായുള്ള ഓൺലൈൻ ബുക്കിങ് ഇന്നലെ ആരംഭിച്ചു. ഗുരുവായൂർ ദേവസ്വത്തിന്റെ guruvayurdevaswom.in എന്ന വെബ്സൈറ്റിലാണ് ബുക്ക് ചെയ്യേണ്ടത്.






