കുമരകം: 123ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി 28ന് നടക്കും. 2.30ന് മന്ത്രി അഡ്വ.മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും.
കോട്ടത്തോട്ടിൽ ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് വിവിധ മേഖലകളുടെ സഹകരണത്തോടെയാണ് മത്സരവള്ളംകളി സംഘടിപ്പിക്കുന്നത്.
ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് സമ്മാനദാനം നിർവഹിക്കും. ക്ലബ് ആക്ടിംഗ് പ്രസിഡന്റ് സാൽവിൻ കൊടിയന്ത്ര അദ്ധ്യക്ഷത വഹിക്കും.
ടോണി വർക്കി വിശിഷ്ടാതിഥിയാകും. അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി, നാട്ടകം സുരേഷ് എം.എൽ.എ, മുൻ മന്ത്രി വി.എൻ വാസവൻ, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, എക്സ് എം.എൽ.എ അഡ്വ.കെ.സുരേഷ്കുറുപ്പ്, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി ഗോപി, കെ.വി ബിന്ദു, രമ്യ ഷിജോ, അഡ്വ.അലൻ കുര്യാക്കോസ് മാത്യു,
അഡ്വ.വിഷ്ണു മണി, കെ.എസ് സലിമോൻ, സുരേഷ് പരമേശ്വരൻ, എ.കെ ജയപ്രകാശ്, ഫാ.അഭിലാഷ് എബ്രഹാം, ഫാ.സിറിയക് വലിയപറമ്പിൽ, സീമാ ദിലീപ്, അഡ്വ.വി.ബി ബിനു, അഡ്വ.ജി.ഗോപകുമാർ, ആർഷാ ബൈജു, കെ.ജി ബിനു, വി.കെ സുനിത്ത്, എം.മധു പുത്തൻപുരക്കൽ, ജോയി തോമസ്, പി.എസ് രഘു, കുമ്മനം അഷറഫ് എന്നിവർ പങ്കെടുക്കും.
ജനറൽ സെക്രട്ടറി എസ്.ഡി പ്രേംജി സ്വാഗതവും ട്രഷറർ എസ്.വി സുരേഷ്കുമാർ നന്ദിയും പറയും.
സമാപന സമ്മേളനത്തിൽ ക്ലബ് വൈസ് പ്രസിഡന്റ് പി.കെ സുധീർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് സമ്മാനദാനം നിർവഹിക്കും.
ഉച്ചയ്ക്ക് 2ന് ക്ഷേത്രകടവിൽ നിന്ന് ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് എ.കെ ജയപ്രകാശ്, ഉഷേന്ദ്രൻ തന്ത്രി തുടങ്ങിയ ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിൽ ജലഘോഷയാത്ര കോട്ടത്തോട്ടിൽ എത്തിച്ചേരുമ്പോൾ മത്സരവള്ളംകളിയ്ക്ക് തുടക്കമാകും. 22ൽ പരം കളിവള്ളങ്ങൾ പങ്കെടുക്കുമെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു.






