തിരുവനന്തപുരം: 'പൊളിറ്റിക്കൽ ക്രിമിനൽ' പരാമർശവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം. പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവ് വി.ജി. വിഷ്ണു ജി. സുധാകരന് വക്കീൽ നോട്ടീസ് അയച്ചു.
സിപിഎമ്മിനെതിരെ 'പൊളിറ്റിക്കൽ ക്രിമിനൽ' എന്ന പ്രയോഗം ജി. സുധാകരൻ ആവർത്തിച്ച് നടത്തുന്നതാണ് നടപടിക്ക് കാരണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്. പരാമർശം പാർട്ടിയുടെ പൊതുചിത്രത്തിന് മങ്ങലേൽപ്പിക്കുന്നതാണെന്നും അത് പിൻവലിച്ച് പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.






