കൊച്ചി: ജിഎസ്ടി തട്ടിപ്പില്‍ പിടികൂടിയ വാഹനം കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നാമത്തെ ട്രക്കും പിടികൂടി ജിഎസ്ടി ഇന്റലിജൻസ്.
രാജസ്ഥാൻ രജിസ്ട്രേഷനുള്ള ലോറിയാണ് കർണാടകയില്‍ നിന്നും പിടികൂടിയത് . കഴിഞ്ഞമാസം 12 നാണ് ലോറി കസ്റ്റഡിയിലെടുത്തത് .
സെപ്റ്റംബർ 28 നാണ് ലോറി ജിഎസ്ടി കസ്റ്റഡിയില്‍ നിന്നും കടത്തിയത്. കർണാടകയില്‍ നിന്നും പിടികൂടിയ വാഹനം തിരികെ കോഴിക്കോട് എത്തിച്ചു.
കൊച്ചിയില്‍ നിന്നും സൂറത്തിലേക്ക് പെറ്റ് സ്ക്രാപ്പാണ് ലോറിയില്‍ കടത്താൻ ശ്രമിച്ചത് . വ്യാജ ഇ വേ രേഖയുണ്ടാക്കിയായിരുന്നു നികുതി വെട്ടിപ്പ് . ഈ വർഷം മൂന്നാം തവണയാണ് സമാനരീതിയിലെ തട്ടിപ്പ്.






