തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനായ പി. ശ്രീകുമാർ കേരള ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി
നിയമിതനായി.
കോട്ടയം ജില്ലയിലെ പുതുപ്പള്ളി തൃക്കോതമംഗലം സ്വദേശിയാണ്.
മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ കാലത്തും പി. ശ്രീകുമാർ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മൂന്നര പതിറ്റാണ്ടിലേറെയായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്നു.
മാധ്യമപ്രവർത്തനത്തിനു പുറമെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളിലും സജീവമാണ്.






