കൊച്ചി: എറണാകുളത്ത് എടത്തലയിലും പെൺകുട്ടിയെ കാണാതായി.
എടത്തലയിലെ സ്ഥാപനത്തില്‍ പഠിക്കുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ 16 വയസുകാരിയാണ് കാണാതായത്. ഇന്നലെ വൈകുന്നേരമാണ് കുട്ടിയെ കാണാതായത്. കാണാതായ പെണ്‍കുട്ടി മുമ്പ് പോക്സോ കേസില്‍ ഇരയായ കുട്ടിയാണ്. പഠനാവശ്യത്തിനായാണ് കുട്ടിയെ കരുനാഗപ്പള്ളിയില്‍ നിന്ന് എടത്തലയിലെ സ്ഥാപനത്തിലേക്ക് മാറ്റിയത്.
ആലുവ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ നിന്ന് ഒരു ഓട്ടോ ഡ്രൈവറുടെ ഫോണ്‍ വാങ്ങി പെണ്‍കുട്ടി പോക്സോ കേസിലെ പ്രതിയെ വിളിച്ചതായി വിവരമുണ്ട്. പ്രതിയുടെ കൂടെയാണോ പെണ്‍കുട്ടി പോയതെന്ന സംശയത്തിലാണ് പൊലീസ്. അന്വേഷണം നടന്നുവരികയാണ്.






