ചായ ഇഷ്ടപ്പെടാത്തവർ വിരളമായിരിക്കും. രാവിലെയും വൈകുന്നേരവും ചായ കുടിക്കുന്ന വരായിരിക്കും മിക്കവരും.
അതിൽ ഒരു മാറ്റം വരുത്തിയാലോ ദിവസവും ഒരു നേരമെങ്കിലും ഇന്ത്യ ചായ കുടിച്ചു നോക്കൂ.
മാറ്റം നിങ്ങൾക്ക് അനുഭവിച്ച് അറിയാം.
ആരോഗ്യത്തിന് ഏറെ ഗുണപ്രദമായ ഒന്നാണ് ഇഞ്ചി ചായ.
അടുക്കളയിലെ സാധാരണ ചേരുവയായ ഇഞ്ചി ഉപയോഗിച്ച് തയാറാക്കുന്ന ഈ ചായ ശരീരത്തിന് ഉന്മേഷം നല്‍കുന്നതോടൊപ്പം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരവുമാണ്.
ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ ഇഞ്ചി ചായ ഉള്‍പ്പെടുത്തുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന പ്രധാനപ്പെട്ട ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം
ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു
ഇഞ്ചി ചായ പതിവായി കുടിക്കുന്നത് ദഹനപ്രക്രിയ കാര്യക്ഷമമാക്കാന്‍ ഏറെ സഹായിക്കുന്നു.
വയര്‍ വീര്‍ക്കുക, ദഹനക്കേട്, മലബന്ധം തുടങ്ങിയ ദഹനസംബന്ധമായ അസ്വസ്ഥതകള്‍ ലഘൂകരിക്കാനും വയറിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് ഉത്തമമാണ്.
സന്ധിവാത ലക്ഷണങ്ങള്‍ തടയുന്നു
ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ സന്ധിവാതം, സന്ധിവേദന എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
സന്ധികളിലെ നീര്‍ക്കെട്ട് കുറയ്ക്കാനും ഇത് ഫലപ്രദമാണ്.
രോഗപ്രതിരോധ ശേഷി കൂട്ടുന്നു
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി സ്വാഭാവികമായി വര്‍ധിപ്പിക്കാന്‍ ഇഞ്ചിക്കുണ്ട്.
ഇത് രോഗപ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ജലദോഷം, ചുമ, പനി തുടങ്ങിയ സാധാരണ
അണുബാധകളെ പ്രതിരോധിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ഹൃദ്രോഗ സാധ്യത കുറയ്ക്കും
ഇഞ്ചി ചായ പതിവായി കുടിക്കുന്നത് ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും രക്തയോട്ടം സുഗമമാക്കാനും ഇത് സഹായിക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയുന്നു.
ബ്ലഡ് ഷുഗര്‍ അളവ് നിയന്ത്രിക്കുന്നു
പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇഞ്ചി ചായ സഹായകമാണ്.
ഇത് ശരീരത്തിലെ ഗ്ലൈസമിക് നിയന്ത്രണം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു
തലച്ചോറിന്റെ ആരോഗ്യവും ഓര്‍മ്മശക്തിയും വര്‍ധിപ്പിക്കാന്‍ ഇഞ്ചി സഹായിക്കുന്നു.
ആര്‍ത്തവവേദന കുറയ്ക്കുന്നു
സ്ത്രീകളില്‍ ആര്‍ത്തവ സമയത്തുണ്ടാകുന്ന വയറുവേദനയും അസ്വസ്ഥതകളും കുറയ്ക്കാന്‍ ഇഞ്ചി ചായ മികച്ചൊരു പ്രകൃതിദത്ത ഔഷധമാണ്.
ഇതിലുള്ള ആന്റിഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ വേദന കുറയ്ക്കാന്‍ സഹായിക്കുന്നു.
വിധ അണുബാധകളെ ചെറുക്കുന്നു
ശരീരത്തെ ബാധിക്കുന്ന വിവിധ അണുബാധകളെ ചെറുത്തുതോല്‍പ്പിക്കാന്‍ സഹായിക്കുന്ന ശക്തമായ ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ ഇഞ്ചിയിലുണ്ട്. ഇത് രോഗാണുക്കളില്‍ നിന്ന് ശരീരത്തിന് സംരക്ഷണം നല്കുന്നു.
അമിത വിശപ്പ് തടയുന്നു
ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഞ്ചി ചായ മികച്ചൊരു ചോയ്സ് ആണ്. ഇത് ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കാനും അമിത വിശപ്പ് കുറയ്ക്കാനും കൊഴുപ്പ് വേഗത്തില്‍ എരിച്ചുകളയാനും സഹായിക്കുന്നു.






