കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി.ധനരാജ് കൊല്ലപ്പെട്ട കേസിൽ 23ന് വിധിപറയും.
തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതിയാണ് കേസിൽ വിധി പ്രസ്താവിക്കുക.
അന്തിമ വാദം പൂർത്തിയായതോടെയാണ് കേസ് വിധി പറയാനായി മാറ്റിയത്.
21 ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികൾ.
2016 ജൂലൈ 11നാണ് സിപിഎം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ധനരാജ് കൊല്ലപ്പെട്ടത്.
വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്ന ധനരാജിനെ മൂന്ന് ബൈക്കുകളിലായി പിന്തുടർന്നെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കേസിൽ ആകെ 21 പ്രതികളാണുള്ളത്. ഇതിൽ പന്ത്രണ്ടാം പ്രതിയായ ചൂരക്കാട് ബിജു ഒരു വർഷത്തിന് ശേഷം കൊല്ലപ്പെട്ടു.
ധനരാജിന്റെ ഭാര്യയും അമ്മയും ഉള്‍പ്പെടെയുള്ള സാക്ഷികളുടെ വിസ്താരം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
മുഴുവന്‍ പ്രതികളേയും കോടതി നേരിട്ട് ചോദ്യം ചെയ്തു.
അന്തിമ വാദം കൂടി പൂര്‍ത്തിയായതോടെയാണ് കേസ് വിധി പറയാനായി മാറ്റിയത്.
ധനരാജ് കൊല്ലപ്പെട്ട അതേ ദിവസം രാത്രിയിൽ ബിജെപി പ്രവർത്തകനായിരുന്ന സി.കെ. രാമചന്ദ്രനും ഒരു സംഘം ആളുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.






