തിരുവനന്തപുരം: ശബരിമല മില്‍മ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ എസ്ഐടി റെയ്ഡ് നടത്തി.
നെയ്യ് ക്രമക്കേടില്‍ ആരോപണവിധേയനായ മില്‍മ മുന്‍ ഉദ്യോഗസ്ഥന് ഷൈന്‍ ജോസഫിന്റെ വീട്ടിലടക്കം പരിശോധന നടന്നു.
വാഹനത്തിന്റെ കരാറുകാരുമായി ബന്ധപ്പെട്ട ഇടങ്ങളിലും റെയ്ഡ് ഉണ്ടായിരുന്നു.
പരിശോധനയില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തായി വിജിലന്‍സ് വ്യക്തമാക്കി. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം എസ്ഐടി രൂപികരിച്ചാണ് അന്വേഷണം.
മില്‍മയില്‍ നിന്നും കൂടിയ വിലക്ക് നെയ്യ് വാങ്ങിയതില്‍ ദേവസ്വം ബോര്‍ഡിന് 2.27 കോടി രൂപ നഷ്ടം ഉണ്ടായെന്നാണ് എസ്ഐടി കണ്ടെത്തൽ.
ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തത്.
ശബരിമലയിലേക്ക് കൊണ്ടുപോയ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പത്തനംതിട്ട ഡയറിയിൽ നിന്ന് സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ ആണ് നെയ്യ് മാറ്റിയതെന്നായിരുന്നു വിവരം.






