ഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് നിർദേശവുമായി FSSAI. പാക്ക്ഡ് കുടിവെള്ളങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ നിർദേശം.
ഗുണനിലവാരം ഇല്ലാത്ത കുടിവെള്ള കമ്പനികള്‍ക്കെതിരെ കർശന നടപടി എടുക്കാനും FSSAI നിർദേശം.
ബിസ്ലരി കുടിവെള്ളത്തില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. സുരക്ഷിതമല്ലാത്ത പാക്ക് ചെയ്ത കുടിവെള്ളം വിറ്റതുമായി ബന്ധപ്പെട്ട് ബിസ്ലെരി ഇന്റർനാഷണലിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നേരത്തെ അനുമതി നല്‍കിയിരുന്നു.
പരിശോധനയില്‍ അനുവദനീയമായ പരിധിയേക്കാള്‍ കൂടുതല്‍ ബ്രോമേറ്റ് കണ്ടെത്തി. ഇതിനെത്തുടർന്ന്, FSSAI ആക്റ്റ് 2006 പ്രകാരം ഈ വെള്ളം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു. തുടർന്ന് കമ്പനിയുടെ അപ്പീലില്‍ കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിള്‍ റഫറല്‍ ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചു. എന്നാല്‍, രണ്ടാമത്തെ ലബോറട്ടറി പരിശോധനയിലും ഈ വെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തുകയും, അതില്‍ പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകള്‍ അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ബ്രോമേറ്റും PAHകളും കാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളാണ്. ഭക്ഷ്യവ്യവസായ സ്ഥാപനങ്ങള്‍ക്കും ഇ-കൊമേഴ്സ് കമ്പനികള്‍ക്കുമെതിരായ പരിശോധനകളും നടപടികളും FSSAI അടുത്തിടെ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ബിസ്ലേരിയുടെ പാക്ക് ചെയ്ത കുടിവെള്ള സാമ്പിള്‍ പരിശോധിച്ചത്.






