കോട്ടയം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ
പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഡിസംബർ ഒന്നിന്
നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർഥമുള്ള ജില്ലാ ജാഥ ഇന്ന് നടക്കും.
സംസ്ഥാന സെക്രട്ടറി കെ.അനിൽകുമാർ ക്യാപ്ടനും, വി.കെ സുരേഷ് മാനേജറുമായ
ജാഥ ഇന്ന് രാവിലെ 8.30ന് ഇല്ലിക്കൽ കവലയിൽ നിന്ന് ആരംഭിക്കും.
കുമരകം ചന്തക്കവല, അംബികാ മാർക്കറ്റ്, ടി.വി പുരം, ചെമ്പ്, മേവള്ളൂർ, ഞീഴൂർ, കുറവിലങ്ങാട്, കടപ്ലാമറ്റം, കിടങ്ങൂർ, അതിരമ്പുഴ
എന്നിവിടങ്ങളിൽ പര്യടനം നടത്തി ജാഥ വൈകിട്ട് 6ന് മെഡിക്കൽ കോളേജിൽ സമാപിക്കും.






