എറണാകുളം: ഫോർട്ട്കൊച്ചിയില്‍ മദ്യലഹരിയില്‍ മകൻ അമ്മയെ ചവിട്ടിക്കൊന്നു. അമരാവതി വിശാലാശി-പറമ്പില്‍ താമസിക്കുന്ന ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്.
മകൻ കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിക്കാൻ പണം നല്‍കിയില്ലെന്ന പേരിലായിരുന്നു ക്രൂരമായ കൊലപാതകം.പ്രതി സ്ഥിരമായി മദ്യപിക്കാൻ വേണ്ടി പണം ആവശ്യപ്പെടുകയും, കൊടുക്കാതിരിക്കുമ്പോള്‍ അമ്മയെ മർദ്ദിക്കാറുണ്ടെന്നും വിവരം.
ഇന്നലെ രാവിലെ പണം ചോദിച്ചപ്പോള്‍ കൊടുക്കാതിരുന്നില്ല.തുടർന്ന് വൈകുന്നേരം മദ്യപിച്ച് വന്ന അമ്മയെ മർദ്ദിക്കുകയായിരുന്നു. അമ്മ ലക്ഷ്മിയുടെ മൃതദേഹം എറണാകുളം ജനറല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.






