കണ്ണൂർ: മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം വാഹനാപകടത്തില്‍ മരണപ്പെട്ടു. കണ്ണൂര്‍ ഒണ്ടേന്‍പറമ്പ് മുത്തപ്പന് ക്ഷേത്രത്തിന് സമീപം സുദീപത്തില്‍ എന്‍ എം അമര്‍നാഥ് (ലാലേട്ടന്, 78) ആണ് മരണപ്പെട്ടത്.മുന്‍ ബാഡ്മിന്റണ്‍, ഹോക്കി, ക്രിക്കറ്റ് താരവും ബാഡ്മിന്റണ്‍ പരിശീലകനും എഫ് സി ഐ മാനേജരുമായിരുന്നു.
സ്കൂട്ടറില്‍ യാത്ര ചെയ്യവേ കാറിടിച്ച് ടാങ്കറിനടിയില്പ്പെട്ടാണ് അപകടം സംഭവിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ടാങ്കര്‍ ലോറിയുടെ ടയര്‍ ദേഹത്ത് കയറുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.ഇന്നലെ വൈകീട്ട് 5.35-ന് തെക്കീബസാര്‍ മക്കാനിക്ക് സമീപത്തായിരുന്നു അപകടം. ഉടന്‍ കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മലബാര്‍ ബേക്കറി ഉടമ പരേതനായ നാക്കടി മാധവന്റെയും മോട്ടില്‍ ലക്ഷ്മിയുടെയും മകനാണ്.
ഭാര്യ: പരേതയായ സുഗുണ. മകന്: ദീപക് അമര്‍നാഥ്. മരുമകള്‍: ജുനി.സഹോദരങ്ങള്‍: എന്‍ എം പ്രേംകുമാര്‍ (റിട്ട. എയര്‍ഫോഴ്സ്), എന്‍ എം ശോഭന, എന്‍ എം ഗിരിജ, എന്‍ എം അരുണ്‍ കുമാര്‍, എന്‍ എം ഗീത, എന്‍ എം അജിത്ത് കുമാര്‍, എന്‍ എം നന്ദകുമാര്‍, എന്‍ എം സ്വരൂപ് കുമാര്‍, എന്‍ എം ജീവാനന്ദ്.
സംസ്കാരം ഇന്ന്മൂന്ന് മണിക്ക് പയ്യാമ്പലം ശ്മശാനത്തില്‍.






