ഡല്‍ഹി: ആഹാര പദാർത്ഥങ്ങളില്‍ മായം ചേർക്കല്‍, തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകള്‍, ശുചിത്വമില്ലായ്മ കൂടാതെ മറ്റ് ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ എന്നിവ കർശനമായി തടയുന്നതിന്റെ ഭാഗമായി പുതിയ നീക്കവുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ).
നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എഫ്എസ്എസ്എഐയുടെ മൊബൈല്‍ ആപ്ലിക്കേഷൻ വഴി പരാതി നല്‍കാമെന്നാണ് പുതിയ നിർദേശം.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ തങ്ങളുടെ അനുഭവങ്ങള്‍ കൂടി പങ്കുവയ്ക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. സുരക്ഷിതമല്ലാത്തതോ ഗുണനിലവാരമില്ലാത്തതോ ആയ ഭക്ഷ്യവസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫുഡ് സേഫ്റ്റി കണക്ട് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് വളരെ വേഗത്തില്‍ പരാതികള്‍ രേഖപ്പെടുത്താൻ സാധിക്കും.






