തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കാന്‍ പിഎസ്സി തീരുമാനം.
ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്ത് പി എസ് സി തീരുമാനമെടുത്തത്.
അന്വേഷണസംഘം ആവശ്യപ്പെടുന്ന രേഖകള്‍ കൈമാറും,സര്‍ക്കാരുമായി ഏറ്റുമുട്ടേണ്ട സാഹചര്യം ഇല്ലെന്നും യോഗം വിലയിരുത്തി.
സര്‍ക്കാര്‍ പ്രഖ്യാപിച്ച കൈം ബ്രാഞ്ച് അന്വേഷണത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് പിഎസ്സി. സര്‍ക്കാരുമായി ഒരുതരത്തിലും ഭിന്നാഭിപ്രായം വേണ്ട അത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും എന്നും പി എസ് സി ബോഡ് യോഗം വിലയിരുത്തി. ഉയര്‍ന്ന ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്തണം.
വസ്തുത അന്വേഷണത്തിലൂടെ പൊതു സമൂഹത്തിന് ബോധ്യമാകേണ്ടത് കമ്മീഷന്റെ കൂടി ആവശ്യകതയെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എസ് ഐ ടി പരീക്ഷകളെ സംബന്ധിച്ച് ആവശ്യപ്പെടുന്ന എല്ലാ രേഖകള്‍ കൈമാറാനും യോഗത്തില്‍ തീരുമാനിച്ചു.






