മലപ്പുറം: ഭക്ഷണം പാകം ചെയ്യാന്‍ ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന ശക്തമാക്കി.
ഓപറേഷന് തെളിമയുടെ ഭാഗമായി ജില്ലയില്‍ രാത്രികാല പരിശോധന നടത്തിയപ്പോള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത 291.5 ലിറ്റര്‍ ഭക്ഷ്യഎണ്ണ കണ്ടെത്തി നശിപ്പിച്ചു.
ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍, ഭക്ഷണശാലകള്‍ തുടങ്ങിയ
141 സ്ഥാപനങ്ങളിലാണ് ആറ് സ്ക്വാഡുകളായി തിരിഞ്ഞ് പരിശോധന നടത്തിയത്.
തുടര്‍ച്ചയായി ചൂടാക്കി ഉപയോഗിച്ചതിനെ തുടര്‍ന്ന് ഗുണനിലവാരം നഷ്ടപ്പെട്ട എണ്ണയാണ് പരിശോധനയില്‍ കണ്ടെത്തിയത്.
ഇത്തരം എണ്ണ ഉപയോഗിച്ച് പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് പരിശോധന.
ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമത്തിലെ ഷെഡ്യൂള്‍ നാല് നിബന്ധനകള്‍ പാലിക്കാത്ത 38 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിന് നോട്ടീസ് നല്കി.






