ആലപ്പുഴ: ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ സൗത്ത് പോലീസും ചേർന്ന്
റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
അമ്പലപ്പുഴ തകഴി സ്വദേശി ഗോകുൽ ശങ്കർ (23) ആണ് പിടിയിലായത്.
കേരളത്തിന് പുറത്തുനിന്ന് മയക്കുമരുന്ന് ശേഖരിച്ച് നാട്ടിൽ കൊണ്ടുവരുന്ന വഴിയാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്.
ഓപ്പറേഷൻ തൂഫാൻ' പദ്ധതി ആരംഭിച്ചതിന് ശേഷം ജില്ലയിലെ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ശക്തമായ
പരിശോധനകളാണ്നടന്നുവരുന്നത് ഡിവൈഎസ്പി ബി പങ്കജാക്ഷൻ, നാർക്കോട്ടിക് സെൽ ഇൻസ്പെക്ടർ ഓഫ് പൊലീസ് സി അമൽ എന്നിവരുടെ
നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ആലപ്പുഴ ഡിവൈഎസ്പി വിശാൽ ജോൺസന്റെ നേതൃത്വത്തിലുള്ള ഐഎസ്എച്ച്ഒ ഷൈജു, എസ്ഐ അനന്ത കൃഷ്ണൻ,
എഎസ്ഐമാരായ സുധി, പ്രവീൺ പണിക്കർ, സിപിഒ ഡാരൻ നെൽസൺ എന്നിവരടങ്ങിയ സംഘവുമാണ് പ്രതിയെ പിടിയിലായത്.






