ആലപ്പുഴ: മാരാരിക്കുളത്ത് വാഷിങ് മെഷീനിൽനിന്നു തീ പടർന്ന് ഗൃഹനാഥൻ മരിച്ചു.
ഓമനപ്പുഴ കടപ്പുറത്ത് വീട്ടിൽ ഹരിദാസ് (79) ആണ് മരിച്ചത്.
വീടിനോടു ചേർന്നുള്ള വർക്ക് ഏരിയയിൽ വച്ചിരുന്ന വാഷിങ് മെഷീൻ കത്തുന്നതു
കണ്ട് ഓടിയെത്തിയ മകനാണ് ഹരിദാസിനെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടത്.
ഷോർട്ട് സർക്യൂട്ടാവും തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
മണ്ണഞ്ചേരി പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി






