കാഞ്ഞങ്ങാട്: തറവാട്ട് വീട്ടിലെ ആവശ്യത്തിനായി വെള്ളം കോരുന്നതിനിടെ കിണറ്റില്‍ വീണ് പാരലല്‍ കോളേജ് അധ്യാപകന് മരിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു അപകടം.
പെരിയ വടക്കേക്കരയിലെ നടുവില്‍വീട്ടില്‍ പുരുഷോത്തമന് നായര്‍ (64) ആണ് മരിച്ചത്. രാവിലെ തറവാട്ടു വീട്ടിലേക്ക് ആവശ്യമായ വെള്ളം കോരാനായി പോയതായിരുന്നു പുരുഷോത്തമന് നായര്‍. ഏറെ നേരം കഴിഞ്ഞിട്ടും ഇദ്ദേഹത്തെ കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് വെള്ളം കോരുന്ന കയര്‍ കിണറ്റിലേക്ക് താഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടത്.
അപകടം മനസ്സിലാക്കിയ വീട്ടുകാര്‍ ഉടന്‍തന്നെ നാട്ടുകാരെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം കിണറ്റിലിറങ്ങി നടത്തിയ തിരച്ചിലിനൊടുവിലാണ് പുരുഷോത്തമന് നായരുടെ മൃതദേഹം കണ്ടെത്തി പുറത്തെടുത്തത്.






