ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്ന ഭൂരിഭാഗം ആളുകളുടേയും പ്രധാന സംശയങ്ങളിലൊന്നാണ് വണ്ടി രാത്രി മുഴുവൻ ചാർജ് ചെയ്യാൻ ഇടുന്നത് ബാറ്ററിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമോ എന്നുള്ളത്. എന്നാല്‍ ഇനി ആശങ്ക മാറ്റി വെച്ചോളാനാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.
ദൈംനംദിന ജീവിതത്തിലെ ഉപയോഗത്തിന് വാഹനങ്ങള്‍ എപ്പോഴും സജ്ജമാക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗവും ഇതുതന്നെയാണ്. മോഡേണ്‍ ഇലക്ട്രിക് വാഹനങ്ങളില്‍ ബാറ്ററി സുരക്ഷയും മികച്ച ആയുസും ഉറപ്പാക്കാനായി അഡ്വാൻസ്ഡ് ബാറ്ററി മാനേജ്മെന്റ് സിസ്റ്റം കമ്പനികള്‍ സജ്ജമാക്കിയിട്ടുണ്ട്. ഈ സംവിധാനം വാഹനത്തിന്റെ വോള്‍ട്ടേജ്, താപനില, ചാർജിംഗ് നില, എന്നിവ നിരന്തരമായി നിരീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ രാത്രി മുഴുവൻ ചാർജിലിട്ടാലും ബാട്ടറി അമിതമായി ചൂടാവുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യുന്നില്ല
നമ്മുടെ സ്മാർട്ട്ഫോണുകള്‍ ചാർജ് ആകുന്നത് പോലെ തന്നെ ഇവി ബാറ്ററിയും 100 ശതമാനത്തില്‍ എത്തിക്കഴിഞ്ഞാല്‍ ബിഎംഎസ് സിസ്റ്റം വൈദ്യുതി പ്രവാഹം തനിയെ നിർത്തുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യും. രാവിലെ വരെ ചാർജിംഗ് കേബിള്‍ കണക്ട് ചെയ്തിട്ടാലും ഓവർചാർജിംഗ് ഉണ്ടാകില്ലെന്ന് ഇത് ഉറപ്പാക്കുന്നു.






