റിയാദ്: നിലവിലെ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു.
സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാർ ജാഗ്രത പുലർത്തുകയും ആവശ്യമെങ്കില്‍ വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുകയും ചെയ്യണമെന്ന് ഔദ്യോഗിക നിർദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രാദേശിക ഭരണകൂടങ്ങള്‍ ഔദ്യോഗിക ചാനലുകള്‍ വഴി നല്കുന്ന നിർദ്ദേശങ്ങള്‍ പൂർണ്ണമായും പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. നിലവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളോ വാർത്തകളോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനോ റീപോസ്റ്റ് ചെയ്യുന്നതിനോ വിലക്കുണ്ട്. ഇത്തരം പ്രചാരണങ്ങളില്‍ നിന്ന് പ്രവാസികള്‍ പൂർണ്ണമായും വിട്ടുനില്‍ക്കണമെന്ന് എംബസി കർശന നിർദ്ദേശം നല്കി.






