തൃശൂർ: പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡി.ആർ.ഡി.ഒ (DRDO) ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് വ്യാജ ഐ.ഡി കാർഡുണ്ടാക്കി തൃശൂർ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ഇമെയില്‍ അയച്ച തമിഴ്നാട് സ്വദേശി അറസ്റ്റില്‍.
തമിഴ്നാട് ചെന്നൈ കോടമ്പാക്കം ഭാരതീശ്വരർ കോളനി സ്വദേശിയായ ശങ്കർ (46) എന്നയാളെയാണ് തൃശ്ശൂർ റൂറല്‍ സൈബർ ക്രൈം പോലീസ് ചെന്നൈയില്‍ നിന്നെത്തി സാഹസികമായി പിടികൂടിയത്.
ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി എത്തുന്ന തന്റെ ഭാര്യയ്ക്കും മകള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും സൗകര്യങ്ങളും ചെയ്തുനല്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിലേക്ക് സന്ദേശമയച്ചത്. സ്വന്തം ഫോട്ടോ പതിച്ച വ്യാജ ഡി.ആർ.ഡി.ഒ തിരിച്ചറിയല്‍ രേഖയും ഇയാള്‍ ഇമെയിലിനൊപ്പം ഉള്ളടക്കം ചെയ്തിരുന്നു. ഓഗസ്റ്റ് 25-നായിരുന്നു സംഭവം.
ഇമെയില്‍ സന്ദേശം ശ്രദ്ധയില്‍പ്പെട്ട തൃശ്ശൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്, വിഷയം വിശദമായി പരിശോധിക്കുന്നതിനായി സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സലീഷ് എൻ.എസ്-ന് കൈമാറി. സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇമെയിലിന്റെ ഉള്ളടക്കവും ഒപ്പമുള്ള രേഖകളും പൂർണ്ണമായും വ്യാജമാണെന്ന് കണ്ടെത്തുകയും എസ്.പിക്ക് റിപ്പോർട്ട് സമർപ്പിക്കുകയുമായിരുന്നു.
തുടർന്ന് റൂറല്‍ എസ്.പിയുടെ നിർദേശപ്രകാരം തൃശൂർ റൂറല്‍ സൈബർ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തു. ശാസ്ത്രീയമായ അന്വേഷണത്തിലും ഇലക്ട്രോണിക് രേഖകള്‍ പരിശോധിച്ചതിലും പ്രതി പൊതുസേവകനായി ആള്‍മാറാട്ടം നടത്തിയതായും, വ്യാജരേഖ ചമച്ചതായും വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ സൈബർ പോലീസ് സംഘം ചെന്നൈയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു
തുടർന്ന് റൂറല്‍ എസ്.പിയുടെ നിർദേശപ്രകാരം തൃശൂർ റൂറല്‍ സൈബർ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തു. ശാസ്ത്രീയമായ അന്വേഷണത്തിലും ഇലക്ട്രോണിക് രേഖകള്‍ പരിശോധിച്ചതിലും പ്രതി പൊതുസേവകനായി ആള്‍മാറാട്ടം നടത്തിയതായും, വ്യാജരേഖ ചമച്ചതായും വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ സൈബർ പോലീസ് സംഘം ചെന്നൈയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.






