കാസർഗോഡ്: യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ ലഹരിക്കടത്ത് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ചന്തേര ഇൻസ്പെക്ടർ എം വി ഷിജുവിനെയാണ് സ്ഥലം മാറ്റിയത്.
ചന്തേര എസ്ഐ വിഷ്ണു എസ് നായർക്കാണ് പകരം ചുമതല. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ഒരാള്‍ മുഖ്യപ്രതിയായ കേസില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കാത്തതില്‍ വിമർശനം ഉയരുന്നതിനിടെയാണ് അന്വേഷ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.ശനിയാഴ്ച രാത്രിയാണ് ഇൻസ്പെകടമാർക്കുള്ള സ്ഥലമാറ്റ ഉത്തരവ് എത്തിയത്. പ്രതികളെ കസ്റ്റഡിയിൻ വിട്ടുകിട്ടാൻ തിങ്കളാഴ്ച ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കാനിരിക്കെയാണ് ഈ നീക്കം.
ലഹരി കേസില്‍ പിടിയിലായ പ്രതികള്‍ മുഖ്യമന്ത്രിക്ക് ഒപ്പം നില്ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ നിന്ന് മെറ്റ നീക്കം ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ബിജെപിയുടെ പരോക്ഷ സഹായം സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. പിടിയിലായ പ്രതികള്‍ക്ക് മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് പ്രതിപക്ഷ ആരോപണം.






