കണ്ണൂർ : കണ്ണൂർ തലശ്ശേരിയിൽ വൻ എംഡിഎംഎ വേട്ട. മിഠായി കടലാസിൽ പൊതിഞ്ഞ നിലയിലാണ് എംഡിഎംഎ പിടികൂടിയത്. തലശേരി സ്വദേശി മുഹമ്മദ് സമീലാണ് പിടിയിലായത്.
185 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കൽനിന്നും കണ്ടെത്തിയത്. പിടിക്കപ്പെടാതിരിക്കാനായി മിഠായി കടലാസ്സിൽ പൊതിഞ്ഞാണ് പ്രതി ലഹരി വിറ്റിരുന്നത്. യുവാവിന്റെ വീട്ടിലെ പരിശോധനയിൽ കൂളറിനുള്ളിലും എംഡിഎംഎ കണ്ടെത്തി.






