വൈക്കം: കരിമീൻ കൃഷിയിൽ നേട്ടം കൊയ്ത കർഷകനെ ദേശീയ മത്സ്യ കർഷക ദിനത്തിൽ ആദരിച്ചു.
ഉദയനാപുരം പഞ്ചായത്തിലെ പനമ്പുകാട് തരിശായി കിടന്ന നാലു ഏക്കർ നിലം പാട്ടത്തിനെടുത്ത് കഴിഞ്ഞ ആറു വർഷമായി വിജയകരമായി കരിമീൻ കൃഷി ചെയ്യുന്ന കണ്ടത്തിൽ കെ.എം.ഷാജിയെയാണ് ആദരിച്ചത്.
ദേശീയ മത്സ്യ കർഷക ദിനത്തിൽ ഇതുസംബന്ധിച്ച് ചേർന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻസിംഗ് കമ്മറ്റി ചെയർമാൻ. ദീപേഷ് അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജനാ സുനിൽ ജനപ്രതിനിധികളായ ജസീ നാ ഷാജുദ്ദീൻ, അജിതാ മധുകുട്ടൻ, അഭിജിത്ത് ചായപ്പള്ളി, ഗീതാ ഷാജി, സൗമ്യാ സനീഷ് തുടങ്ങിയവർ പ്രസംഗിച്ചു






