കല്‍പ്പറ്റ: വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യലഹരിയില്‍ എന്ന് ആരോപണം.
വിദ്യാർത്ഥികളാണ് ആരോപണവുമായി രംഗത്തെത്തിയത്. വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയ്ക്കിടെയാണ് സംഭവം.
പ്രിൻസിപ്പല്‍ ഷിവി കൃഷ്ണനും പിടിഎ പ്രസിഡന്റ് എസ് ഹാജിസും മദ്യപിച്ചു എന്നാണ് വിദ്യാർഥികള്‍ പറയുന്നത്. ഹൈദരാബാദിലേക്കാണ് വിനോദയാത്ര പോയത്.
പിടിഎ പ്രസിഡന്റിനെതിരെ ആരോപണം ഉയർന്നപ്പോള്‍ തന്നെ ബസില്‍ നിന്ന് ഇറക്കി വിട്ടു എന്ന് പ്രിൻസിപ്പല്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി മാതാപിതാക്കളും രംഗത്തെത്തി.






