കുമരകം :ലഹരി മുക്ത കേരളം,സമ്പൂർണ്ണ ആരോഗ്യം." എന്ന സന്ദേശമുയർത്തി കുമരകം റോട്ടറി ക്ലബ്ബ്
"വാക്കരു കേരളത്തോൺ" എന്ന മാരത്തോൺ സംഘടിപ്പിക്കുന്നു.
നവംബർ 1ന് കാസർഗോഡ് തുടങ്ങി 14 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന മാരത്തോൺ നവംബർ 10 ന് കുമരകത്ത് എത്തിച്ചേരും.
മാരത്തോൺ സംഘത്തിന് ഗംഭീര വരവേല്പ് നൽകുന്നതിനായി കുമരകത്ത് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
കുമരകം പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ഗോപിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ റോട്ടറി ക്ലബ്ബ് സെക്രട്ടറി റൊട്ടേറിയൻ മുകേഷ് ഫിലിപ്പ് വിശദീകരണം നടത്തി.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.അലൻ കുറിയാക്കോസ് മാത്യു,
വൈസ് പ്രസിഡൻ്റ് രമ്യ ഷിജോ, പഞ്ചായത്ത് അംഗം പി.കെ സേതു,മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.പി.സലിമോൻ,സി.വി. എച്ച്.ആർ പ്രസിഡൻ്റ് അഡ്വ.സലിം.എം. ദാസ്,കുമരകം നേച്ചർ ക്ലബ്ബ് പ്രസിഡൻ്റ് ടി.യു സുരേന്ദ്രൻ,ജോജി കൂട്ടുമ്മേൽ (ശാസ്ത്രസാഹിത്യ പരിഷത്ത്),വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി.ജെ സാബു,സെക്രട്ടറി എസ് .രഞ്ജിത്ത് എസ് എൻ ക്ലബ്ബ് പ്രസിഡന്റ് ഗോപാലൻ ശാന്തി,കുമരകം സിവിൽ പോലീസ് ഓഫീസർ സുമോദ്,മിറാഷ് ക്ലബ്ബ് സെക്രട്ടറി മാത്യു ജോസഫ്,, വൈസ് പ്രിസിഡൻ്റ് റൊട്ടേറിയൻ സിബി ജോർജ് കൊച്ചുപറമ്പിൽ, ജൊ:സെക്രട്ടറി റോട്ടേറിയൻ പ്രശാന്ത് എസ്സ്,റൊട്ടേറിയൻ: അജയൻ എം.ജെ ,
പത്രമാദ്ധ്യമപ്രവർത്തകർ,വിവിധ സാമൂഹിക,സാംസ്കാരിക സംഘടന പ്രതിനിധികൾ
എന്നിവർ സംസാരിച്ചു. റൊട്ടേറിയൻമാരായ അലകസ് ഇല്ലിച്ചുവട്ടിൽ സ്വാഗതവും,അഭിനന്ദ് ചാണ്ടി കൃതജ്ഞ്തയും പറഞ്ഞു.
രക്ഷാധികാരികളായി അഡ്വ.ഫ്രാൻസിസ് ജോർജ് എം.പി,നാട്ടകം സുരേഷ് എം.എൽ.എ,വി.എൻ. വാസവൻ എക്സ് എം.എൽ.എ,ജില്ലാ പഞ്ചായത്ത് അംഗം പി.കെ.വൈശാഖ്,പഞ്ചാ: സ്റ്റാർഡിംഗ് കമ്മറ്റി ചെയർമാൻ കെ.എസ്. സലിമോൻ,315 ബാങ്ക് പ്രസിഡണ്ട് ധന്യ സാബു,2298 ബാങ്ക് പ്രസിഡന്റ് പി.വി എബ്രഹാം കല്ലിപ്പുറം,1070 ബാങ്ക് പ്രസിഡന്റ് ബെന്നി പെരുമ്പളത്തുശ്ശേരി, എസ്.കെ.എം ദേവസ്വം പ്രസിഡൻ്റ് അഡ്വ.എം.എൻ. പുഷ്കരൻ,ആറ്റമംഗലം പള്ളിവികാരി ഫാ. അഭിലാഷ് വലിയവീട്ടിൽ, ജി.വി.എച്ച്.എസ് പ്രിൻസിപ്പാൾ സത്യൻ, എസ്.കെ.എം പ്രിൻസിപ്പാൾ സുനിമോൾ, എസ്.കെ.എം പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പൾ അനീഷ് കെ.ചെറിയാൻ,കുമരകം എസ്.എച്ച്.ഒ പ്രസാദ് ഏബ്രഹാം,സി.വി.എച്ച്.ആർ സെക്രട്ടറി മനോജ് കുമാർ(ഗോഗുലം റിസ്സോർട്ട് ജനറൽ മനേജർ),കെ.റ്റി ബി.സി.പ്രസിഡൻ്റ് കെ മിഥുൻ എന്നിവരെ തിരഞ്ഞെടുത്തു.
പഞ്ചായത് പ്രസിഡൻ്റ് എ.പി ഗോപി ചെയർമാനായും, പഞ്ചായത്ത് അംഗം കെ.ജി.ബിനു കൺവീനറായും ഉള്ള 101 അംഗ സ്വാഗതസംഘവും തിരഞ്ഞെടുത്തു.
കേരളത്തിലെ റോട്ടറി ക്ലബ്ബുകൾ,റണ്ണേർസ് ക്ലബ്ബുകൾ,സൈക്ലിംഗ് ക്ലബ്ബുകൾ മറ്റു നിരവധി സന്നദ്ധ സംഘടനകൾ ഇതോടൊപ്പം സഹകരിക്കുന്നു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 42.2 കിലോമീറ്റർ മാരത്തൺ എന്ന നിലയിൽ ഏകദേശം 600 കിലോമീറ്ററോളം ദൂരം ഓട്ടം പൂർത്തിയാക്കിയാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്.






