തിരുവഞ്ചൂര്‍: തിരുവഞ്ചൂർ നിവാസികൾ ആദ്യം കരുതിയത് ടാർ റോഡ് വീണ്ടും കോൺക്രീറ്റ് ചെയ്യുകയാണന്ന്. എന്നാൽ പിന്നിടാത് സംഗതി കോണ്‍ക്രീറ്റ് മിശ്രിതം വഴി നീളെ വീഴ്ത്തിയുള്ള പോക്കാണന്ന് മനസിലായത്.
കഞ്ഞിക്കുഴി - തിരുവഞ്ചൂർ റോഡില്‍ ടോറസ് ലോറിയാണ് കോൺക്രീറ്റ് മിശ്രിതം റോഡിൽ വിതറി അപകട യാത്ര നടത്തിയത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.
മികിസിങ്ങ് യൂണിറ്റില്‍ കൊണ്ടുപോകേണ്ട കോണ്‍ക്രീറ്റ് മിശ്രിതമാണ് ടോറസ് ലോറിയില്‍ വീണുകൊണ്ടിരുന്നത്. ലോറി തിരുവഞ്ചൂര്‍ കടന്നതു മുതല്‍ പിന്നില്‍ നിന്നു മിശ്രിതം റോഡിലേക്കു വീഴുകയായിരുന്നു. എന്നാല്‍, ഇതറിയാതെ ലോറി ഡ്രൈവര്‍ യാത്ര തുടര്‍ന്നതോടെ റോഡില്‍ അപകടക്കെണി രൂപപ്പെട്ടു.
പിന്നാലെ എത്തിയ വാഹനങ്ങള്‍ ഹോണ്‍ മുഴക്കി മുന്നറിയിപ്പ് നല്‍കിയെങ്കിലും ഡ്രൈവര്‍ ശ്രദ്ധിച്ചതേയില്ല. ഇതിനിടെ, മിശ്രിതത്തില്‍ കയറിയ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയും ചെയ്തു. പിന്നാലെയും എതിര്‍ദിശയിലും പോയ ഇരുചക്ര വാഹന യാത്രക്കാരുടെ മേല്‍ കോണ്‍ക്രീറ്റ് മിശ്രിതം വീഴുകയും ചെയ്തു. ഡ്രൈവര്‍ വിവരം അറിഞ്ഞ് വഴിയരുകില്‍ നിര്‍ത്തുമ്പോഴേയ്ക്കും ലോറി തിരുവഞ്ചൂരില്‍ നിന്ന് ഒരു കിലോമീറ്ററോളം പിന്നിട്ടിരുന്നു. വളവുകളിലാണ് മിശ്രിതമേറെയും ചോര്‍ന്നത്.






