ആലപ്പുഴ: അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകവെ ധൻബാദ് എക്സ്പ്രസ് പാളം തെറ്റി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ 40 മീറ്ററോളം സ്ലീപ്പറിലൂടെ വണ്ടി മുന്നോട്ടോടി. ട്രെയിനിന്റെ രണ്ട് കോച്ചുകൾ ആണ് തെന്നിമാറിയത്.
ട്രെയിൻ മറയാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. പാളത്തിലെ സ്ലീപ്പറുകൾ തകരുകയും രണ്ട് കോച്ചുകൾ തെന്നിമാറുകയുമായിരുന്നു.
സംഭവത്തിൽ സ്റ്റേഷൻമാസ്റ്ററേയും പോയിന്റ് മാനേയും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. അറ്റകുറ്റപ്പണികൾക്കായി പിറ്റ്ലെെനിലൂടെ കൊണ്ടുപോകുമ്പോഴാണ് പാളം തെറ്റിയത്.






