ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഡല്‍ഹിയിലെ ജന്തർ മന്തറില്‍ ശക്തമാകുന്നു.
രാജി ആവശ്യപ്പെട്ട് ഐസയുടെയും (ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ) എഐഎസ്എഫിന്റെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ കടുത്ത നടപടിയുമായി പൊലീസ് രംഗത്തെത്തി.
കപില്‍ സിബല്‍, നിത്യ രാമകൃഷ്ണൻ, പല്ലവ് സിസോദിയ, പ്രശാന്ത് ഭൂഷണ്, യോഗേന്ദ്ര യാദവ് എന്നിവർ ഐസ ദേശീയ അദ്ധ്യക്ഷ നേഹ ബോറയ്ക്കും മറ്റ് വിദ്യാർഥികളോടുമൊപ്പമാണ് പട്ടേല്‍ ചൗക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.
ഇന്നലെ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിനാളുകളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടവകാശം സംരക്ഷിക്കണമെന്ന ആവശ്യമുന്നയിച്ചുമാണ് പ്രതിഷേധം ശക്തമാക്കുന്നത്.






