ഡൽഹി: ഡല്‍ഹി പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ ന്യൂഡല്‍ഹി ടൈഗേഴ്സ്, ദേവ് ചൗധരി എന്ന താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു.
ലേലത്തിന് ശേഷം പ്രാദേശിക ലീഗില്‍ നിന്ന് മൂന്ന് കളിക്കാരെ ടീമിലെടുക്കാന്‍ ഫ്രാഞ്ചൈസികളെ അനുവദിക്കുന്ന നിയമം വഴിയാണ് താരം ടീമിലെത്തിയത്. ഓപ്പണറായി കളിക്കുന്ന താരത്തിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ലീഗ് കളിക്കാന്‍ യോഗ്യതയില്ലാത്ത താരാണ് ദേവ് എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
കഴിവുള്ള താരങ്ങള്‍ പുറത്തിരിക്കുമ്പോഴാണ് ദേവ് ചൗധരി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്. എന്തായാലും സംഭവം ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന് വലിയ അപമാനമാണ് ഉണ്ടാക്കിയിരിക്കുന്നത്.
പത്ത് കളികളില്‍ ഒരു ജയം മാത്രം നേടി എട്ട് ടീമുകളുള്ള പട്ടികയില്‍ അവസാന സ്ഥാനത്താണ് ന്യൂഡല്‍ഹി ടൈഗേഴ്സ്.






