പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴയില്‍ 19കാരനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരം അമ്പംകടവില്‍ രമേഷ് - മല്ലിക ദമ്പതികളുടെ മകൻ അഖില്‍ ആണ് മരിച്ചത്.
മുത്തശിയുടെ വീട്ടിലാണ് അഖിലിനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. സംഭവസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. രാവിലെ ബന്ധുക്കള്‍ ഫോണില്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിനെത്തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് അഖിലിനെ മരിച്ച നിലയില്‍ കാണുന്നത്.
പൊലീസെത്തി പ്രാഥമിക പരിശോധന നടത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.






