ന്യൂഡൽഹി: സുപ്രീംകോടതി മെട്രോ സ്റ്റേഷനിൽ മുതിർന്ന
പൗരന്മാർക്കായി സംവരണം ചെയ്ത സീറ്റിലുണ്ടായ തർക്കത്തെത്തുടർന്ന് മർദനമേറ്റയാൾ മരിച്ചു.
പവൻ ശർമ (48) ആണ് കൊല്ലപ്പെട്ടത്.
സീറ്റിലിരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയും, പ്രതികളുടെ മർദനത്തിൽ നിലത്തുവീണ്
ഗുരുതരമായി പരിക്കേറ്റ പവൻ ശർമ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയുമായിരുന്നു.






