കൊച്ചി : നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് മരിച്ച ദേവികയുടെ കുടുംബം. ഞങ്ങൾക്ക് ഉണ്ടായത് മറ്റാർക്കും ഇനി ഉണ്ടാകരുതെന്ന് ദേവികയുടെ കുടുംബം പറഞ്ഞു. വളരെ വൈകാരികമായാണ് ദേവികയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്.
വീടിന്റെ വിളക്കാണ് നഷ്ടമായത്. മകളെ പഠിപ്പിച്ചത് സ്ഥലം വിറ്റുകൊണ്ടായിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ദേവിക. പുറത്തേക്ക് പോകാനിരിക്കെയാണ് അപകടം ഉണ്ടായത്. മൂന്ന് കുട്ടികളും കുടുംബത്തിന്റെ ഏക ആശ്രയമാണെന്നും സംഭവത്തിൽ സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും കുടുംബം പറഞ്ഞു.
ദേവികയുടെ മൃതദേഹം വെക്കാനുള്ള സ്ഥലം പോലും വീട്ടിൽ ഉണ്ടായിരുന്നില്ല. ദേവികയിൽ ആയിരുന്നു പ്രതീക്ഷ. സുഹൈൽ കരുതി കൂട്ടി ഇടിച്ചത് ആണോ എന്നും സംശയമുണ്ട്. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. പഠനത്തിൽ മികച്ചതായിരുന്നു. എല്ലാത്തിലും മികവ് തെളിയിച്ചു. സർക്കാരും പൊലീസും സഹായിക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്നും കുടുംബം പറഞ്ഞു.






